അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഓടിയെത്തിയ സമീപവാസിക്ക് കുത്തേറ്റു

Update: 2021-07-06 05:56 GMT

താമരശ്ശേരി: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഓടിയെത്തിയ സമീപവാസിക്ക് കുത്തേറ്റു. ചമല്‍ പ്ലാപ്പറ്റയില്‍ പുതുപ്പാടിക്കുന്ന് ഗംഗാധരന്റെ മകന്‍ നിതിന്‍ (21) നാണ് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ നിതിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

താമരശ്ശേരി ഈര്‍പ്പോണ സ്വദേശിയും നേരത്തെ കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനും നിലവില്‍ സ്വകാര്യ ബസ്സില്‍ ജോലി ചെയ്യുന്നയാളും പ്ലാപറ്റ താമസക്കാരനായ വിജയനാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാളുടെ അയല്‍പക്കത്തെ വീട്ടിലെ മരണാനന്തര ചടങ്ങിനിടയിലാണ് അവിടെ വെച്ച് മറ്റുള്ളവരുമായി വാക്കേറ്റമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന യാളാണ് കുത്തേറ്റ നിതിന്‍.