കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൃതദേഹ പരിചരണത്തിന് പ്രത്യേകം മുറി വേണമെന്ന് എന്‍സിഎച്ച്ആര്‍ഒ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചവരെ വാര്‍ഡില്‍വച്ചുതന്നെ പ്ലാസ്റ്റിക് ബാഗിലാക്കരുതെന്ന് എന്‍സിഎച്ച്ആര്‍ഒ. അതിനുവേണ്ടി പ്രത്യേകം മുറി അനുവദിക്കണമെന്നും വാര്‍ഡില്‍വച്ചുതന്നെ അത്തരം ജോലികള്‍ ചെയ്യുന്നത് അതേവാര്‍ഡില്‍ കിടക്കുന്ന രോഗികളില്‍ ഭീതി വര്‍ധിപ്പിക്കുമെന്നും എന്‍സിഎച്ച്ആര്‍ഒ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
''കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം കൊവിഡ് വാര്‍ഡില്‍ തെ ന്ന സൂക്ഷിക്കുകയും അതേ വാര്‍ഡില്‍ വച്ചു തന്നെ മൃതദേഹത്തിലെ തുണികള്‍ മാറ്റി പ്ലാസ്റ്റിക് കവറിലാക്കുകയും ചെയ്യുകയാണ് അധികൃതര്‍. ഇത് മറ്റു രോഗികളുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയും മനുഷ്യാവകാശ ലംഘനവുമാണ്''- മൃതദേഹങ്ങള്‍ സൂക്ഷിക്കാനും പ്ലാസ്റ്റിക് ചെയ്യാനും പ്രത്യേക മുറികള്‍ സജ്ജീകരിക്കണമെന്നും അവ ബന്ധുക്കള്‍ക്ക് കൈമാറാന്‍ പ്രത്യേക സ്ഥലം അടിയന്തരമായി കെണ്ടത്തണമെന്നും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി അംഗം അഡ്വ. എം കെ ഷറഫുദ്ദീന്‍ പറഞ്ഞു.