പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവെച്ചു

Update: 2021-03-31 10:33 GMT

ന്യൂഡല്‍ഹി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തല്‍ക്കാലത്തേയ്ക്ക് മാറ്റിവെച്ചു. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാലാണിതെന്നാണ് വിശദീകരണം.

പുതിയ തൊഴില്‍ നിയമം വിജ്ഞാപനംചെയ്യാന്‍ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അതിന് തടസ്സമാണ്. ഇക്കാര്യത്തില്‍ മാറ്റംവരുത്തിയാല്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലയില്‍ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് നാല് ലേബര്‍ കോഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കിയത്.