സംസ്ഥാന സെപക്ടാക്രോ ചാമ്പ്യന്‍ഷിപ്പ് മലാറ്റൂരില്‍ തുടങ്ങി

Update: 2021-03-14 13:53 GMT

പെരിന്തല്‍മണ്ണ: 15ാം മത് സംസ്ഥാന സബ്ജൂനിയര്‍ സെപക്ടാക്രോ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം മേലാറ്റൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂളില്‍ തുടങ്ങി. സന്തോഷ് ട്രോഫി വൈസ് ക്യാപ്റ്റന്‍ ഫിറോസ് കളത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ അയൂബ് അധ്യക്ഷനായി. സെക്രട്ടറി കെ വി ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ സെക്രടറി സി രതീഷ് ബാബു, ജില്ലാ ട്രഷറര്‍ കെ നിഷ, ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എടി ഷംസുദീന്‍, മാനേജ്‌മെന്റ് കമ്മിറ്റി സെക്രടറി കെ ടി ഉസ്മാന്‍, പി ടി എ പ്രസിഡന്റ് പി ഹംസ കുട്ടി, സി സിനീഷ് എന്നിവര്‍ സംസാരിച്ചു. 12 ജില്ലകളില്‍ നിന്ന് 260 കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.