കെപിസിസി നിയമസഭ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു

കെ വി തോമസും പി ജെ കുര്യനും സമിതിയില്‍

Update: 2021-02-02 10:48 GMT

തിരുവനന്തപുരം: 36 അംഗ കെപിസിസി നിയമസഭ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. പോഷക ഘടകങ്ങളിലെ നാലുപേരും അന്യോഗിക അംഗങ്ങളായി തിരഞ്ഞെടുപ്പ് സമിതിയിലുണ്ടാവും. ഇടഞ്ഞു നിന്ന കെ വി തോമസ്, പി ജെ കുര്യന്‍ എന്നിവരും സമിതിയിലുണ്ട്. കെ സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബലറാം, രമ്യ ഹരിദാസ് എന്നിവരും സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഐസിസി സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാലാണ് പട്ടിക പുറത്തിറക്കിയത്. പിണങ്ങി നിന്ന പല മുതിര്‍ന്ന നേതാക്കളെയും കുത്തിനിറയ്ക്കലാണ് ഒറ്റനോട്ടത്തില്‍ സമിതി പട്ടിക.




 


Tags: