ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ നാളെ കേരളത്തില്‍

ചില മുസലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

Update: 2021-02-02 09:21 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ക്കായി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ നാളെ കേരളത്തിലെത്തും. മത-സാമുദായിക നേതാക്കളെ സന്ദര്‍ശിക്കും. വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, പിന്നാക്ക-ദ



 

ലിത്-സംഘടന നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനൊപ്പം ചില ഒറ്റപ്പെട്ട മുസ്‌ലിം നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ദേശീയ പ്രസിഡന്റ് എത്തുന്നത്. പാര്‍ട്ടി ശക്തി കേന്ദ്ര ചുമതലയുള്ളവരുടേയും നഗരസഭ-കോര്‍പറേഷന്‍ ജനപ്രതിനിധികളുടേയും യോഗത്തില്‍ സംബന്ധിക്കും. തിരഞ്ഞെടുപ്പ് സമിതി രൂപീകരണവും ദേശീയ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും.

ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കുന്നതുള്‍പ്പെടെയുള്ള സംഘടന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. നേരത്തെ അനിവാര്യഘട്ടത്തില്‍ മാത്രം ബിജെപിയുടെ സംഘടനകാര്യങ്ങളില്‍ ഇടപെട്ടിരുന്ന ആര്‍എസ്എസ്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്തും മറ്റന്നാള്‍ തൃശ്ശൂരിലുമാണ് നഡ്ഡയുടെ പരിപാടികള്‍.

Tags: