കോണ്‍ഗ്രസിനെ വര്‍ഗ്ഗീയത പറഞ്ഞ് പേടിപ്പിക്കേണ്ട; വിജയരാഘവനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Update: 2021-01-31 06:05 GMT
തിരൂര്‍: കോണ്‍ഗ്രസിനെ വര്‍ഗ്ഗീയത പറഞ്ഞ് പേടിപ്പിക്കേണ്ടന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നുഅദ്ദേഹം. മതേതതരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കെ.എം മാണിക്കെതിരേ നിയമസഭക്കകത്ത് പോലും പ്രതിഷേധിച്ചവരാണ് സി.പി.എം. എന്നാല്‍ ഇപ്പോള്‍ അവരെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരികയാണുണ്ടായത്. അവസരത്തിനൊത്ത് നയംമാറ്റം വരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ഐക്യ ജനാധിപത്യ മുന്നണി ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. പാഴായി പോയ വര്‍ഷങ്ങള്‍ തിരിച്ച് പിടിച്ച് വികസനമുന്നേറ്റം സൃഷ്ടികകുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. അഡ്വ കെ എ പദ്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സി മമ്മൂട്ടി എംഎല്‍എ, ഡിസിസീ പ്രസിഡന്റ്് വി വി പ്രകാശ്, പി രാമന്‍കുട്ടി, യാസര്‍ പയ്യോളി, നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ എന്നിവര്‍ സംസാരിച്ചു.