ന്യൂഡൽഹി: ഗുപ്കര്‍ സഖ്യത്തിനെതിരെ ആക്ഷേപവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം (gupkar Alliance) തെറ്റായ ആഗോള കൂട്ടായ്മയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ആഗോള ശക്തികള്‍ ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
ഗുപ്കര്‍ സഖ്യം രാജ്യത്തിന്റെ വികാരത്തിനൊത്ത് നീന്താമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ അതിനെ മുക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യം ജമ്മുകശ്മീരിനെ തീവ്രവാദത്തിലേക്കും കലാപത്തിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഗുപ്കര്‍ സഖ്യം (people alliance for gupkar decleration) ആറ് പാര്‍ട്ടികളുടെ സഖ്യമാണ്. കശ്മീരിന്റെ പ്രത്യേക പദവിയായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് സഖ്യം രൂപീകരിച്ചിട്ടുള്ളത്.
തന്‍റെ ട്വീറ്റിലൂടെ കോണ്‍ഗ്രസ്സിനെയും കടന്നാക്രമിക്കുന്നുണ്ട് അമിത് ഷാ.
ഗുപ്കര്‍ സഖ്യം ഇന്ത്യയുടെ ത്രിവര്‍ണത്തെ അപമാനിച്ചുവെന്നും ഇത്തരം നീക്കങ്ങള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിന്തുണക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.