അലോക് സിംങ് പുതിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സിഇഒ

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ സിഇഒ ആയി അലോക് സിംങിനെ നിയമിച്ചു.

Update: 2020-11-09 13:09 GMT

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ സിഇഒ ആയി അലോക് സിംങിനെ നിയമിച്ചു. 30 വര്‍ഷത്തിലധികം എയര്‍ ഇന്ത്യയില്‍ സേവനം അനുഷ്ടിച്ച അലോക് സിംങ് വിദേശ രാജ്യങ്ങളിലും എയര്‍ ഇന്ത്യയുടെ കാര്യാലയങ്ങളില്‍ സേവനം അനുഷ്ടിച്ചിരുന്നു. വ്യാമയാന മന്ത്രാലയത്തില്‍ ഉപദേശകനായും സേവനം ചെയ്തിരുന്നിട്ടുണ്ട്. റാഞ്ചിയിലെ ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എംബിഎയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സ്ഥാപകനായ ശ്യാം സുന്ദര്‍ വിരമിച്ച ഒഴിവിലാണ് അലോക് സിംങ് ചുമതലയേറ്റത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 412.77 കോടി രൂപയാണ് എക്‌സ്പ്രസ്സ് ലാഭം നേടിയത്.

Tags:    

Similar News