ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം: മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

Update: 2020-08-10 10:35 GMT

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഇംഗ്ലീഷ്, സാമ്പത്തിക വകുപ്പുകള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം നാളെ രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. ഡോ. എം കെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയാവും.