മൂന്നാര്‍: മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ രാജമലയിലാണ് മണ്ണിടിഞ്ഞുവീണത്. പെട്ടിമുടി സെറ്റില്‍മെന്റിലെ 80 പേര്‍ താമസിക്കുന്ന ഒരു ലായത്തിനു മുകളിലേക്ക് മണ്ണ് വീഴുകയായിരുന്നു. 20 വീടുകളാണ് മണ്ണിനടിയില്‍ പെട്ടത്. ആളപായമുണ്ടായതായി റിപോര്‍ട്ട് ലഭിച്ചിട്ടില്ല. അതേസമയം 20 പേര്‍ മണ്ണിനടിയല്‍ പെട്ടെന്നും ചില റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ് തൊഴിലാളികളാണ് ഇവിടെ പ്രധാനമായും താമസിക്കുന്നത്.
പ്രദേശവാസികളാണ് മണ്ണിടിച്ചിലുണ്ടായ വിവരം വനം വകുപ്പിനെ അറിയിച്ചത്. പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ ദിവസം തകര്‍ന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്തിപ്പെടുന്നതിനുളള ബുദ്ധിമുട്ട് വര്‍ധിപ്പിക്കും. കഴിഞ്ഞ പ്രളയകാലത്ത് ഈ പാലംതകര്‍ന്നിരുന്നു. പകരം ഒരു താല്‍ക്കാലിക പാലം നിര്‍മിച്ചു. കഴിഞ്ഞ ദിവസം അതും തകര്‍ന്നു. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.
രക്ഷാപ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍ അറിയിച്ചു.