കീ പരീക്ഷയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്

Update: 2020-07-25 04:13 GMT

പാലക്കാട്: കീ പരീക്ഷയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയ്ക്ക് കൊവിഡ്. കഞ്ചിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപിക പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്നത്. മകളെ നാട്ടിലെത്തിക്കാന്‍ ഇവര്‍ തമിഴ്‌നാട്ടില്‍ പോയിരുന്നു. 

ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും കുട്ടികളെയും നിരീക്ഷണത്തിലേക്കയച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ കൊവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.