ഊര്‍ങ്ങാട്ടിരിയിലെ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി ജനകീയ കൂട്ടായ്മ

Update: 2020-06-09 08:10 GMT

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരി ഓട്ടതാന്നിക്കലെ നിര്‍ദ്ധനകുടുംബത്തിന് കിണറടപ്പിലെ ജനകീയ കൂട്ടായ്മ വീട് നിര്‍മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദാസന്‍ കുടുംബത്തിന് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെഡില്‍ കഴിയുകയായിരുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ട് സാമുഹ്യ പ്രവര്‍ത്തകര്‍ എത്തി അവര്‍ക്ക് താമസിക്കാന്‍ വീടൊരുക്കുകയായിരുന്നു. 87 എസ്എസ്‌സി ബാച്ച് കൂട്ടായ്മ വീടിനാവശ്യമായ ഇഷ്ടിക എത്തിച്ചു നല്‍കി. വെറ്റിലപ്പാറ ഗവ.ഹൈസ്കൂൾ സഹപാഠിക്കൊരു വീടിൻ്റെ സഹായമായി സിമൻ്റ് പ്ലാസ്റ്റിംഗ് ജനൽ വാതിൽ വർക്ക് പൂർത്തികരിച്ചു. നാട്ടുകാരും  സഹായിച്ചു.

കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബഷീര്‍ കിണറടപ്പന്‍, സജീര്‍ എം ഓട്ടതാന്നിക്കല്‍, ഷാഹിം കിണറടപ്പന്‍ തുടങ്ങിയവരാണ് ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

താക്കോല്‍ദാന ചടങ്ങില്‍, വാര്‍ഡ് മെമ്പര്‍ സലിം വി ടി. കൃഷണന്‍ എരഞ്ഞിക്കല്‍, ജാഫര്‍ ചേലക്കോട്, ബഷീര്‍ കിണറടപ്പന്‍, റോജന്‍ (അധ്യാപകന്‍: ഗവ. ഹൈസകൂള്‍ വെറ്റിലപ്പാറ) പിടിഎ അംഗം മജീദ് വെറ്റിലപ്പാറ, ഷാഹിം കിണറടപ്പന്‍, ഉമറലി ഷിഹാബ് (ന്യൂസ് എസ് റിപോര്‍ട്ടര്‍ ) പങ്കെടുത്തു.