കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി മരണമടഞ്ഞു

Update: 2020-05-11 18:24 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കണ്ണൂര്‍ ഇരിക്കൂര്‍ നായാട്ടു പാറ സ്വദേശി മരണമടഞ്ഞു. 68 വയസ്സുള്ള പ്രഭാകരനാണ് ഇന്ന് മംഗഫിലെ താമസസ്ഥലത്ത് മരണമടഞ്ഞത്. മുപ്പത്തിയെട്ട് വര്‍ഷമായി കുവൈത്തില്‍ സ്വകാര്യ കരാര്‍ കമ്പനി നടത്തി വരികയായിരുന്നു.

ഭാര്യ: ശൈലജ. മക്കള്‍: പ്രജില്‍, പ്രജിന. മരുമകന്‍: പ്രതീഷ്. മരുമകള്‍: അക്ഷര. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.