കുഞ്ഞുകരങ്ങള്‍ കൊണ്ടൊരു കൈതാങ്ങ്

Update: 2020-05-01 13:04 GMT

അരിക്കോട്: ഊര്‍ങ്ങാട്ടിരിയില്‍ നിര്‍ദ്ധന കുടുംബത്തിനു വേണ്ടി വീടുവെക്കാന്‍ സേവന മനസ്സുകള്‍ സഹായഹസ്തവുമായി രംഗത്തെത്തിയപ്പോള്‍ അവരെ പിന്നിലാക്കി കൊച്ചുകുട്ടി. അവള്‍ തന്റെ സമ്പാദ്യകുടുക്കയില്‍ നിന്ന് നല്‍കിയത് 409 രൂപ. ഊര്‍ങ്ങാട്ടിരി കിണറടപ്പിലെ സൈനുല്‍ ആബിദ് കാരിയോടന്‍ ഇര്‍ഫാന തസ്‌നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവളാണ് മിന്‍ഹാ ഫാത്തിമ.

ആറു വയസുകാരിയായ യു കെ ജി വിദ്യാര്‍ത്ഥിനിയായ മിന്‍ഹ സൈക്കിള്‍ വാങ്ങുന്നതിനു സ്വരൂപിച്ച പണമാണ് സംഭാവനയായി നല്‍കിയത്.