കൊവിഡ് പരിശോധ കഴിഞ്ഞ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ച നിലയില്‍

Update: 2020-04-28 10:33 GMT

മക്ക: കണ്ണൂര്‍ സ്വദേശിയെ മക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചരക്കണ്ടി മുണ്ടംമട്ട നളേറ്റില്‍ മുഹമ്മദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടിരുന്നു. അതിനെ തുടര്‍ന്ന് പരിശോധനയും നടത്തി. പരിശോധനാഫലം പുറത്തുവന്നിട്ടില്ല. രോഗബാധ സംശയിച്ച് താമസസ്ഥലത്തുതന്നെ വിശ്രമിക്കുന്നതിനിടയിലാണ് മരണം.

കൂടെയുള്ളവര്‍ തിങ്കളാഴ്ച ഇദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം താമസസ്ഥലത്ത് എത്തിച്ചിരുന്നുവെന്നാണ് പറയുന്നത്. റിയാദിലുള്ള മകന്‍ പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷിച്ചത്.

മക്കയില്‍ ഹോട്ടല്‍ജീവനക്കാരനാണ് മുഹമ്മദ്.