മല്‍സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം: വിവരങ്ങള്‍ നല്‍കണം

Update: 2020-04-27 11:34 GMT

മലപ്പുറം: അറബി കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം മൂലം ജീവനോപാധി നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് (കുടുംബത്തിലെ ഒരംഗത്തിന് മാത്രം) അനുവദിച്ച 2,000 രൂപധനസഹായം ഏപ്രില്‍ മുതല്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ധനസഹായം ഇതുവരെയും ലഭിക്കാത്ത മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, റേഷന്‍ കാര്‍ഡിന്റെ ആദ്യ പേജും അംഗങ്ങളുടെ പേരുളള പേജും ഫോണ്‍ നമ്പറും ബന്ധപ്പെട്ട മല്‍സ്യഭവന്‍ ഓഫീസര്‍മാര്‍ക്ക് മെയ് മൂന്നിനകം വാട്‌സ് ആപ്പ് ചെയ്ത് നല്‍കണം. പരപ്പനങ്ങാടി, അരയന്‍കടപ്പുറം, ആലുങ്ങല്‍ ബീച്ച് (9947056784), കടലുണ്ടി നഗരം (8848293957), താനൂര്‍ മല്‍സ്യഭവന്‍ ( 8139823411), നിറമരുതൂര്‍, വെട്ടം മല്‍സ്യഭവന്‍ (9846893845), കൂട്ടായി (8891579634), പൊന്നാനി (9446629883), പാലപ്പെട്ടി, വെളിയംങ്കോട് (9946360873) തുടങ്ങിയ മല്‍സ്യഭവന്‍ ഓഫീസര്‍മാരുടെ നമ്പറുകളിലേക്കാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.