വടകര: ബ്രിട്ടീഷ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി എ.സി.സി.എ.പരീക്ഷയില്‍ ചരിത്രനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥിനി. 145ലധികം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കോഴിക്കോട് വടകര സ്വദേശിനി അമീറമൂന്നാം റാങ്ക് നേടി. .
വടകര ഓര്‍ക്കാട്ടേരി ഉമ്മര്‍ ആയിഷ ദമ്പതികളുടെ ഇളയ മകളാണ് അമീറ.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ബോര്‍ഡാണ് എസിസിഎ. ലോകത്ത് 178ലധികം രാജ്യങ്ങള്‍ അംഗീകരിച്ച എക അക്കൗണ്ടന്‍സി ബോര്‍ഡ് എന്നതാണ് പ്രത്യേകത. ടാക്‌സ്, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ബിസിനസ് മേഖലകളിലെ ഉയര്‍ന്ന മാനേജീരിയല്‍ തസ്തികകളിലേക്ക് പ്രഥമ പരിഗണന നല്‍കുന്നത് എസിഎഎ പ്രഫഷണലുകള്‍ക്കാണ്.