പെരിന്തല്‍മണ്ണ: ലോക്ക് ഡൗണിനിടെ വാഹനങ്ങള്‍ വലിയ തോതില്‍ റോഡില്‍ ഇറങ്ങിയതോടെ പരിശോധനക്ക് സബ് കലക്ടര്‍ നേരിട്ട് ഇറങ്ങി. അങ്ങാടിപ്പുറം തളി ജംഗ്ഷനിലാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു പരിശോധന നടത്തിയത്. ഒട്ടേറെ വാഹനങ്ങള്‍ വന്ന വഴിക്ക് മടക്കിഅയച്ചു. അടിയന്തര സ്വഭാവമുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ടു. പരിശോധന ഏറെ നേരം നീണ്ടു. സിഐ ശശീന്ദ്രന്‍ മേലേതിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.