കുവൈത്തിലെ പൊതുമാപ്പ് കാലാവധി നീട്ടണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

Update: 2020-04-10 09:49 GMT

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്, മാത്രമല്ല ഇന്ത്യക്കാര്‍ പ്രത്യേകിച്ച് കേരളീയര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ ലോക്ക് ഡൗണുമാണ്. അതുകൊണ്ടുതന്നെ ഈ പൊതുമാപ്പിന്റെ ഗുണം ഉപയോഗപ്പെടുത്താന്‍ കേരളീയര്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി മെയ് 30 വരെ നീട്ടി തരുന്നതിനു വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനും കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ കെ ജീവസാഗറിനും കത്തയച്ചു. 

Similar News