കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ലൗഡ് സ്പീക്കര്‍ വഴി ബാങ്ക് വിളിക്കാന്‍ അനുമതി

Update: 2020-04-05 14:02 GMT

ബെര്‍ലിന്‍: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ലൗഡ് സ്പീക്കര്‍ വഴി ബാങ്ക് വിളിക്കാന്‍ അനുമതി നല്‍കി. മുസ്‌ലിങ്ങളോടും കൊവിഡ് പ്രതിരോധത്തോടുമുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് അനുമതി നല്‍കിയത്. കഴിഞ്ഞ വെളളിയാഴ്ച മുതല്‍ ജര്‍മനി ലോക്ക് ഡൗണിലാണ്.

ചില തിരഞ്ഞെടുത്ത സമയങ്ങളിലല്ലതെ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കാനുളള അനുമതിയില്ലാത്ത രാജ്യമാണ് ജര്‍മനി.

മുസ്ലിം ജനതയോട് ആധ്യാത്മികമായ തലത്തില്‍ ഐക്യപ്പെടുകയാണ് ഇതുവഴിയെന്നാണ് ടര്‍ക്കിഷ് മുസ്ലിം സംഘടനകളുടെ പൊതുവേദിയായ ഡിഐടിഐബി ചെയര്‍വുമണന്‍ ഹുല്യാ സിലാന്‍ പറയുന്നത്.

ജര്‍മനിയുടെ അതേ നിലപാടിലാണ് നെതര്‍ലന്റും. ലൗഡ് സ്പീക്കര്‍ വഴി ബാങ്ക് വിളിക്കാനുളള അനുമതി അവരും നല്‍കിയിട്ടുണ്ട്. 

Tags:    

Similar News