കൊറോണ കാലത്ത് കാരുണ്യത്തിന്റെ കരങ്ങളുമായി വാപ്പുട്ടി

Update: 2020-03-30 05:32 GMT

പെരിന്തല്‍മണ്ണ: പ്രതിസന്ധികളിലാണ് മനുഷ്യര്‍ക്കുള്ള നീതിബോധവും നന്മയും പുറത്തുവരിക. ഇവിടെ ഇതാ പെരിന്തല്‍മണ്ണയിലും ഒരു മനുഷ്യന്‍ സഹജീവി സനേഹത്തിന്റെ ഉദാത്ത മാതൃകയാകുന്നു. പ്രമുഖ വ്യവസായിയും കേരളാ ട്രേഡേഴ്‌സിന്റെ ഉടമയുമായ കാകരാട്ട് തൊടി സക്കീര്‍ ഹുസൈന്‍ എന്ന വാപ്പുട്ടിയാണ് കൊറോണ കാലത്ത് സഹജീവികള്‍ക്ക് കരുണയുടെ കരങ്ങളുമായെത്തിയത്.

ലോക്ക് ഡൗണിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളില്‍ പട്ടിണി മൂലം ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി ഒരു ടണ്ണോളം വരുന്ന ഭക്ഷ്യ വസ്തുക്കളുടെ കിറ്റാണ് അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. മുഴുവന്‍ കിറ്റും അദ്ദേഹം പെരിന്തല്‍മണ്ണ പോലിസിന് കൈമാറി.

പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജിത്ത് ലാല്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. 

Similar News