നിരോധനാജ്ഞ ലംഘനം: യുവാവ് എസ്.ഐ.യെ മര്‍ദ്ദിച്ചുവെന്ന്; ജാമ്യമില്ലാ കേസ്

Update: 2020-03-25 17:20 GMT

കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജഞാ ലംഘനവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് തടയുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ എസ്‌ഐയെ മര്‍ദിച്ചുവെന്നാണ് കേസ്. മുട്ടില്‍ കുഞ്ഞുണ്ണിപ്പടി പിലാക്കല്‍ വീട്ടില്‍ ശിഹാബുദീന്‍ ( 30) ആണ് ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റിലായത്.

ഇന്ന് വൈകിട്ട് കല്‍പ്പറ്റ എസ് .ഐ അബ്ബാസലിയും പാര്‍ട്ടിയും മുട്ടില്‍ മാണ്ടാട് കുഞ്ഞുണ്ണിപടിയില്‍ ആളുകളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതിനിടെ പ്രകോപിതനായ പ്രതി എസ്‌ഐയെ കയ്യേറ്റം ചെയ്തതായി പോലിസ് അറിയിച്ചു. 

Similar News