കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്: കടകളില്‍ പരിശോധന നടത്തി

Update: 2020-03-25 13:46 GMT

കോഴിക്കോട്: പൊതുവിപണിയിലെ വിലവര്‍ധനവ്, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് (സൗത്ത്), നോര്‍ത്ത്, സിറ്റി റേഷനിങ് ഓഫീസര്‍മാരും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘം മലാപ്പറമ്പ്, വെള്ളിമാട്ക്കുന്ന്, മാങ്കാവ്, കുതിരവട്ടം എന്നിവിടങ്ങളിലെ 14 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കരുതെന്നും സാധനങ്ങള്‍ പൂഴ്ത്തി വയ്ക്കരുതെന്നും ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കി. കുതിരവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഒരു പൊതുവിപണന സ്ഥാപനത്തില്‍ പച്ചക്കറി, പല വ്യഞ്ജനങ്ങള്‍ക്ക് അമിത വില ഈടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത സ്ഥാപനത്തിനെതിരേ നടപടി സ്വീകരിച്ചതായി സിറ്റി റേഷനിങ് ഓഫീസര്‍  ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Similar News