കൊറോണ വൈറസ് യുഎഇയിലും കണ്ടെത്തി

Update: 2020-01-29 06:59 GMT

ദുബയ്: ആദ്യത്തെ കൊറോണ വൈറസ് കണ്ടെത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയ വുഹാന്‍ പ്രവിശ്യയില്‍ നിന്നും യുഎഇയിലെത്തിയ ഒരു ചൈനീസ് പൗരനാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് ബാധയേറ്റ രോഗിയുടെ നില ഗുരുതരമല്ലെന്നും രോഗിയെ ഐസോലേറ്റ് ചെയ്ത് നിരീക്ഷിച്ച് വരികയാണന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വൈറസുകളടക്കമുള്ള പകര്‍ച്ചവ്യാധികളെ ആദ്യത്തില്‍ തന്നെ കണ്ടെത്തുന്നതിനായിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയാണന്നും യുഎഇയിലുള്ള എല്ലാ ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.  

Tags:    

Similar News