എടവണ്ണയില്‍ വാഹനാപകടം പള്ളി ഇമാം മരണപ്പെട്ടു.

Update: 2020-01-24 08:28 GMT

എടവണ്ണ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് പള്ളി ഇമാം മരണപ്പെട്ടു. പത്തപ്പിരിയം കണ്ടാലപ്പെറ്റ പള്ളിയിലെ ഇമാമും ബീഹാറിലെ കതിഹാര്‍ ജില്ലയിലെ ബന്ദര്‍ത്താല്‍ വില്ലേജിലെ അനീസ് റഹ്മാന്റെ മകനുമായ ഉമര്‍ അലിയാണ് (29) മരണപ്പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇമാമിനെ മഞ്ചരി മുണ്ടേരി റൂട്ടില്‍ ഓടുന്ന ഷംന ബസ്സാണ് ഇടിച്ചത്. പത്തപ്പിരിയം ചീനിക്കല്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം മഞ്ചരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

   

Tags:    

Similar News