പെരിന്തല്‍മണ്ണയില്‍ പെയിന്റിംഗ് ജോലിക്കിടെ അപകടത്തിൽ പെട്ട പോളിടെക്നിക്ക് വിദ്യാർത്ഥി മരിച്ചു

Update: 2020-01-03 13:01 GMT

പെരിന്തൽമണ്ണ: പെയിന്റിംഗ് ജോലിക്കിടെ അപകടത്തിൽ പെട്ട പോളിടെക്നിക്ക് വിദ്യാർത്ഥി മരിച്ചു അങ്ങാടിപ്പുറം പരിയാപുരം പട്ടിക്കുന്ന് സ്വദേശി അഭിലാഷാണ് (20) മരിച്ചത് വ്യാഴാഴ്ച രാവിലെ അരക്കു പറമ്പിലെ വീട് പെയിന്റിംഗ് ചെയ്യുന്നതിനിടയിൽ ടെറസ്സിൽൽ പതിക്കുന്ന ഓട് ഇളകി പോയതാണ് അപകടത്തിന് കാരണം പോളിടെക്നിക്ക് വിദ്യാർത്ഥിയായ അഭിലാഷ് മൂന്നു വർഷമായി ഒഴിവു ദിവസങ്ങളിൽ പെയിന്റിംഗ് ജോലിക്കു പോകുമായിരിന്നു മടത്തിൽ അരികിൽ വേശുക്കുട്ടന്റെയും അമ്മ ബിന്ദുവിന്റെയും മുത്തമകനാണ് അഭിലാഷ്. അരുൺ, ബബിത എന്നിവർ സഹോദരങ്ങളാണ്. ഫുട്ബാൾ താരം കൂടിയായിരുന്നു അഭിലാഷ്

Similar News