പെരിന്തല്‍മണ്ണ: പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണയില്‍ എംഎസ്എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് കരിങ്കല്ലത്താണിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വൈകീട്ട് എട്ടിന് പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. കരിങ്കല്ലത്താണിയില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലകത്ത് സൂപ്പി, മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, സീനിയര്‍ വൈസ് പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, താഴെക്കോട് പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.ടി ഖാലിദ് മാസ്റ്റര്‍, സെക്രട്ടറി വി.പി റഷീദ് മാസ്റ്റര്‍, നാലകത്ത് ഷൗക്കത്ത്, റഷീദ് മേലാറ്റൂര്‍, സി.ടി നൗഷാദലി, ഹഫാര്‍ കുന്നപ്പള്ളി, നബീല്‍ വട്ടപ്പറമ്പ്, പി.ടി മുറത്ത്, വി ജുനൈദ്, ആര്‍.വി ഷാഫി, ഹാസില്‍, ഉനൈസ്, സുല്‍ത്താന്‍, റഹീസ്, ഷജീബ്, ഹഫീസ് എന്നിവര്‍ നേതൃത്വം നല്‍കി.