കൃഷിക്ക് പൂട്ടുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Update: 2019-12-27 11:32 GMT

കല്‍പ്പറ്റ: വെള്ളമുണ്ട തേറ്റമല എസ്‌റ്റേറ്റിനുള്ളില്‍ പള്ളിപ്പടിക്ക് സമീപംകൃഷി സ്ഥലം പൂട്ടുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചേരിയന്‍കൊല്ലി തോപ്പില്‍ ലൂക്കയുടെയും മറിയക്കുട്ടിയുടെയുംമകന്‍ അമല്‍ ദീത്ത് (37) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ട്രാക്ടറിനടിയില്‍ കുടുങ്ങിയ അമലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: അനീഷ (തവിഞ്ഞാല്‍). മക്കള്‍: നോബിള്‍, നോയല്‍.സഹോദരിമാര്‍: സാലി, ഷാന്റി, ബേബി, ജോണ്‍സി. സഹോദരന്‍: പരേതനായ വിനോദ്. 

Similar News