കണ്ണൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

നടപടികൃമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ നടക്കും.

Update: 2019-12-13 14:33 GMT

ദുബൈ: കണ്ണൂര്‍ താണ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം  മരണപ്പെട്ടു. കൊടപറമ്പ് റോഡ് തൂമ്പ വാഴയില്‍ അബ്ദുല്‍ ഗഫൂര്‍(61) ആണ് മരണപ്പെട്ടത്. കെ. ഹസന്‍ കുഞ്ഞിയുടേയും നൂര്‍ജഹാന്റെയും മകനായ അബ്ദുല്‍ ഗഫൂര്‍ ദുബായിലെ അഹമ്മദ് സിദ്ദിഖ് ആന്റ് സണ്‍സ് വാച്ച് കമ്പനിയിലെ സെയില്‍സ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു.

മുഹമ്മദ് ജാസിം, മുഹമ്മദ് സലീം എന്നിവര്‍ മക്കളാണ്. ഭാര്യ ഉമൈസ. നടപടികൃമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് സാമൂഹ്യക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.




Tags:    

Similar News