പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ പ്രക്ഷോഭം ശക്തമാകുന്നതായി വിദേശ മാധ്യമങ്ങളും

പാര്‍ലിമെന്റില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയില്‍ പ്രക്ഷോഭം ശക്തമാകുന്നതായി ബിബിസി അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2019-12-10 13:28 GMT

ദുബയ്: പാര്‍ലിമെന്റില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയില്‍ പ്രക്ഷോഭം ശക്തമാകുന്നതായി ബിബിസി അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിംങ്ങളെ മാത്രം പൗരത്വ നിയമത്തില്‍ നിന്നും ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജ്യ വ്യാപകമായി പ്രക്ഷോഭം നടക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്താണ് ഇന്ത്യ സ്വന്തം പൗരന്‍മാരെ രാജ്യമില്ലാത്തവരായി കാണുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദുത്വ സര്‍ക്കാര്‍ ഒരു സമുദായത്തെ മൊത്തം അഭയാര്‍ത്ഥികളാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വ ബില്ല് പാര്‍ലിമെന്റ് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ തുടങ്ങിയതായി ഗാര്‍ഡിയന്‍ പത്രം വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇന്ത്യയിലെ 20 കോടി മുസ്ലിംങ്ങളെ ഒറ്റപ്പെടുത്താന്‍ വേണ്ടിയുള്ള തീവ്ര ഹിന്ദുത്വ സര്‍ക്കാരിന്റെ ഭാഗമായിട്ടാണ് ഈ നിയമം നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷവും മുസ്ലിം സംഘടനകളും വ്യക്തമാക്കുന്നതെന്നും ഈ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Similar News