കിർത്താഡ്സിലേക്ക് ആദിവാസി ദലിത് ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

കിർത്താഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി/എസ് റ്റി ഫണ്ടിൽ പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍

Update: 2019-11-20 13:58 GMT

കോഴിക്കോട്: കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിർത്താഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി/എസ് റ്റി ഫണ്ടിൽ പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കിർത്താഡ്സിലേക്ക് ആദിവാസി ദലിത് ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിയെ ലക്ഷ്യം വെയ്ക്കുന്ന ഗവേഷണങ്ങൾ നടത്തി ഗവർമെന്റിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉത്തരവാദിത്വപ്പെട്ട കിർത്താഡ്‌സ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈയ്യൊഴിഞ്ഞിരിക്കുന്നു. അക്കൗണ്ട് ജനറലിന്റെ (AG) റിപ്പോർട്ടിൽ പറഞ്ഞതിൻ പ്രകാരം ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും നിയമലംഘനങ്ങളുമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഈ കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും കിർത്താഡ്സിൽ നിയമനം നേടിയവരെ പുറത്താക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു. ജാതി നിർണ്ണയത്തിലെ അപാകതയിലൂടെ ദലിത് ആദിവാസി വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതയെ തടയുന്ന രീതിയിൽ നിന്നും കിർത്താഡ്‌സ് പിന്മാറണമെന്നും എസ് എസി / എസ് റ്റി ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ അൻപതു ശതമാനം ജീവനക്കാരെങ്കിലും ദലിത് ആദിവാസികൾ ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഡോ നാരായണൻ എം ശങ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സന്തോഷ്‌ കുമാർ സ്വാഗതവും ജിജിൽ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഒ പി രവീന്ദ്രൻ ( എയിഡഡ് സംവരണ പ്രക്ഷോഭ സമിതി ), കെ പി പ്രകാശൻ ( ആർ എം പി ഐ ), പി ടി ഹരിദാസ് ( MASS ), അനീഷ് പാറാമ്പുഴ ( ഫ്രറ്റേണിറ്റി ) അഖിൽ കുമാർ ( സി പി ഐ ( എം എൽ ) റെഡ് സ്റ്റാർ ), അംബിക ( നവ ജനാധിപത്യ പ്രസ്ഥാനം ), പ്രഫ. കെ എൻ ഹരിദാസ്, ഗാർഹി, ശശികുമാർ കിഴക്കേടം, കെ സോമൻ, തുടങ്ങിയ നിരവധി നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

Tags:    

Similar News