ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍ നിന്നും മോചിതനായി

Update: 2019-09-12 19:25 GMT

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്‍റെയും മകന്‍ നരാ ലോകേഷിന്‍റെയും വീട്ടുതടങ്കല്‍ അവസാനിച്ചു. ചന്ദ്രബാബു നായിഡു ഗുണ്ടൂരിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ കണ്ടു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ ആക്രമണത്തിന് ഇരയായവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച നായിഡു ആത്മാക്കൂര്‍ ഗ്രാമത്തിലേക്കുള്ള റാലി അടുത്തയാഴ്ചയിലേക്ക് മാറ്റി. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇന്നലെ ഇരുവരെയും പോലിസ് വീട്ടുതടങ്കലില്‍ ആക്കുന്നത്.