കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് പ്രചാരണം; രാജസ്ഥാനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

Update: 2019-08-18 11:54 GMT

ജയ്പൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. രാജസ്ഥാനിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആള്‍വാറിലെ തനാഗാസിയിലാണ് മുപ്പത്തൊമ്പതുകാരനായ ചന്ദ്രശേഖറിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. 21 പേരെ പ്രതികളാക്കി പോലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരുവുകളില്‍ അലയുന്ന ആളാണ് ഇയാളെന്ന് നാട്ടുകാര്‍ പറഞ്ഞു.