പ്രളയം: ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാനൊരുങ്ങുന്നു

Update: 2019-08-16 03:08 GMT

കോഴിക്കോട്: പ്രളയം തുടര്‍ച്ചയായി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാനൊരുങ്ങി സർക്കാർ.ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാടിനാകെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നയം സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ജനവാസ മേഖല നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലുണ്ട്. ജനവാസ മേഖലകള്‍ കണ്ടെത്തി വീട് നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രകൃതി ദുരന്തങ്ങളുടെ തോത് കുറയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ക്വാറികളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണവും പരിഗണനയിലുണ്ട്.