പ്രളയത്തിനിടെ സെല്‍ഫി;അമ്മയും മകളും മുങ്ങി മരിച്ചു

കനത്തമഴ തുടരുന്ന മധ്യപ്രദേശില്‍ ഇതിനകം 39ലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.

Update: 2019-08-15 09:15 GMT

ഭോപ്പാല്‍: പ്രളയരം​ഗങ്ങൾ സെൽഫിയിലൊതുക്കാനെത്തിയ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. മധ്യപ്രദേശിലെ മാന്ദ്‌സൗറിലാണ് സംഭവം. പ്രളയത്തിനിടെ കനാലിന് സമീപത്ത് സെല്‍ഫിയെടുക്കാനെത്തിയതായിരുന്നു മാന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളജിലെ പ്രഫസറായ ആര്‍ ഡി ഗുപ്തയും ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയും. വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കനാലിന് സമീപത്ത് നിന്ന് കുടുംബത്തോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് മണ്ണിഞ്ഞ് ബിന്ദു ഗുപ്തയും അശ്രിതിയും വെള്ളകെട്ടിലേക്ക് വീണത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പോലിസും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിത്താഴുകയായിരുന്നു. രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയതിനെത്തുടർന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്തമഴ തുടരുന്ന മധ്യപ്രദേശില്‍ ഇതിനകം 39ലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.