തൃശ്ശൂരില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Update: 2019-05-13 11:54 GMT

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഒരു കുടുംബത്തില്‍ പെട്ടവരാണ് മരിച്ചത്.ചങ്ങനാശ്ശേരി മലങ്കുന്ന് പ്രശാന്ത് ഭവനില്‍ പ്രമോദിെന്റ ഭാര്യ നിഷ ( 33), ,മൂന്നരവയസ്സുളള മകന്‍ ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക, നിഷയുടെ അച്ഛന്‍ ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പ്രമോദിെന കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും മകന്‍ അദിദേവിനെ (ഏഴ്) തൃശൂര്‍ എലൈറ്റ് ആശുപത്രയിലും പ്രവേശിപ്പിച്ചു.ഇവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.ഉച്ചകഴിഞ്ഞ് നാലോടെയാണ്അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.