കശ്മീര്‍ പ്രത്യേക പദവി: കേന്ദ്രം ജനാധിപത്യത്തെയും ഭരണഘടനെയും തൂക്കിലേറ്റിയെന്ന് യൂത്ത് ലീഗ്

സ്വാതന്ത്ര്യത്തിനു ശേഷം രക്തച്ചൊരിച്ചിലിന്റെ അനുഭവങ്ങള്‍ മാത്രമുള്ള കശ്മീര്‍ ജനതയുടെയോ അവരുടെ പ്രതിനിധികളുടെയോ അഭിപ്രായം പോലും ചോദിക്കാതെ ഏകാധിപത്യ നിലപാട് കേന്ദ്രം ഉടന്‍ പിന്‍വലിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ കെ നവാസ് ആവശ്യപ്പെട്ടു

Update: 2019-08-05 14:38 GMT

കോഴിക്കോട്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം നിന്ന കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ കെ നവാസ്.

കോഴിക്കോട് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നവാസ്.സ്വാതന്ത്ര്യത്തിനു ശേഷം രക്തച്ചൊരിച്ചിലിന്റെ അനുഭവങ്ങള്‍ മാത്രമുള്ള കശ്മീര്‍ ജനതയുടെയോ അവരുടെ പ്രതിനിധികളുടെയോ അഭിപ്രായം പോലും ചോദിക്കാതെ ഏകാധിപത്യ നിലപാട് കേന്ദ്രം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോര്‍ത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടിപിഎം ജിഷാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ സാമ റഷീദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സജീര്‍ കൊമ്മേരി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാങ്കാവ് സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഷംസുദീന്‍ പയ്യാനക്കല്‍, കെ പി ശാക്കിര്‍, സമീര്‍ പള്ളിക്കണ്ടി, റാഫി മുഖദാര്‍, ശൗക്കത് വിരുപ്പില്‍ നേതൃത്വം നല്‍കി

Tags:    

Similar News