മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായ് വിസ്ഡം എലൈവ്

സംസ്ഥാന കണ്‍വീനര്‍മാരായ ടി കെ നിഷാദ് സലഫി, ഡോ.പി പി നസീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കേരളാ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Update: 2020-09-02 17:34 GMT

മലപ്പുറം: കൊവിഡ് കാലത്തെ തൊഴില്‍ നഷ്ടവും സാമ്പത്തികത്തകര്‍ച്ചയും ആരോഗ്യ പ്രശ്‌നങ്ങളും ക്വാറന്റൈനിലെ ഏകാന്തതയുമെല്ലാമായി മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും സാന്ത്വനങ്ങളുമായി വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന വിസ്ഡം അലൈവിന് തുടക്കം. സംസ്ഥാന കണ്‍വീനര്‍മാരായ ടി കെ നിഷാദ് സലഫി, ഡോ.പി പി നസീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കേരളാ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മന:സംഘര്‍ഷം കാരണമായി ആത്മഹത്യകള്‍ വര്‍ധിക്കുകയും വിഷാദ രോഗങ്ങള്‍ക്കടിമപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. പ്രവാസ ജീവിതത്തിലെ പ്രതീക്ഷയറ്റ് ഗതിമുട്ടിയവരും ഉപജീവനത്തിനായി മാര്‍ഗങ്ങള്‍ തേടുന്നവരുമുണ്ട്.

ഇത്തരം പ്രശ്‌നങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായാണ് വിസ്ഡം അലൈവ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യരംഗത്തെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി വിസ്ഡം ഹെല്‍ത്ത് കെയറിന്റെ സഹായത്തോടെ ഡോക്ടര്‍മാരുടെ പാനല്‍ സജ്ജമാണ്. തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി ഗൈഡന്‍സും സജ്ജമാണ്. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള കൗണ്‍സിലിങിനായി പ്രഗല്‍ഭരായ കൗണ്‍സിലര്‍മാരുടെ പാനലും ബോധവല്‍ക്കരണത്തിനായി പണ്ഡിതന്‍മാരുടെ പാനലും തയ്യാറായിട്ടുണ്ട്. ജില്ലാ തലങ്ങളില്‍ അഡ്മിന്‍മാരെ നിയമിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലായി അനുയോജ്യരായ അഡ്മിന്‍മാരെയും അവരോധിച്ചിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്ക്wisdomalive.inബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News