വാരിയം കുന്നന്‍ മഹാനായ വിപ്ലവകാരി: ഡോ. കെ കെ എന്‍ കുറുപ്പ്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സ്‌കൂള്‍, കോളജ് സിലബസുകളില്‍ ഉള്‍പ്പെടുത്തണം. ഗവേഷണ പഠനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2020-01-22 13:45 GMT

കൊണ്ടോട്ടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അതുല്യനും അനിഷേധ്യനുമായ വിപ്ലവകാരിയായിരുന്നുവെന്ന് ഡോ.കെ കെ എന്‍ കുറുപ്പ്. വാരിയംകുന്നത്ത് ഫൗണ്ടേഷന്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സ്‌കൂള്‍, കോളജ് സിലബസുകളില്‍ ഉള്‍പ്പെടുത്തണം. ഗവേഷണ പഠനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ പി എസ് ആബിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, എം. സ്വരാജ് എംഎല്‍എ, ജി ദേവരാജന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, ഹസൈനാര്‍ ആല്‍പ്പറമ്പ് സംസാരിച്ചു. മലബാര്‍ സ്വാതന്ത്ര സമര പഠന ഗവേഷണങ്ങള്‍ക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല, വാരിയംകുന്നത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലവി കക്കാടന്‍, പഴയകാല മാപ്പിളപ്പാട്ട് കലാകാരി എം ജയഭാരതി, യുവ സാഹിത്യകാരി സി എച് മാരിയത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ ചുക്കാന്‍ ചെറിയ ബിച്ചു എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെറീന ഹസീബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ദേശീയ പൗരത്വ സെമിനാറില്‍ ഡോക്ടര്‍ പി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി കെ നൗഷാദ്, ഗുലാം ജീലാനി ബട്ട്, കെ കെ ആലിബാപ്പു, ഫൈസല്‍ ആലുങ്കല്‍, അബ്ദുര്‍റഹ്മാന്‍ എന്ന ഇണ്ണി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി അബ്ദുല്‍ ഹക്കീം, നൗഷാദ് മങ്ങലം, ചെമ്പന്‍ ജലാല്‍, അബ്ദുസ്സലാം കൊട്ടപ്പുറം സംസാരിച്ചു




Tags:    

Similar News