38ാംമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയ്ക്കു തുടക്കം; ഭൂമിയിലെ ആര്‍ക്കും ഏത് മണ്ണിലും കുടിയേറാനുള്ള അവകാശമുണ്ടെന്ന് ഓര്‍ഹാന്‍ പമുക്

ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ഇടത്താവളമായ ഇസ്താംബൂളിലാണ് താന്‍ വസിക്കുന്നതെന്നും പതിറ്റാണ്ടുകളായി നടക്കുന്ന അഭയാര്‍ത്ഥിപ്രവാഹത്തിന് താന്‍ നേര്‍സാക്ഷിയാണെന്നും ഓര്‍ഹാന്‍ പമുക് പറഞ്ഞു. അഭയം തേടി അതിര്‍ത്തിയില്‍ കാത്തുകിടക്കുന്ന അഭയാര്‍ത്ഥികളോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് പല രാജ്യങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-10-30 15:48 GMT

ഷാര്‍ജ: ഭൂമിയിലെ ഏതൊരു മനുഷ്യനും ഏത് മണ്ണിലും കുടിയേറാനുള്ള അവകാശമുണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് നോബല്‍ സമ്മാനജേതാവും തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനുമായ ഓര്‍ഹാന്‍ പമുക്. 38ാംമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഉത്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ഇടത്താവളമായ ഇസ്താംബൂളിലാണ് താന്‍ വസിക്കുന്നതെന്നും പതിറ്റാണ്ടുകളായി നടക്കുന്ന അഭയാര്‍ത്ഥിപ്രവാഹത്തിന് താന്‍ നേര്‍സാക്ഷിയാണെന്നും ഓര്‍ഹാന്‍ പമുക് പറഞ്ഞു. അഭയം തേടി അതിര്‍ത്തിയില്‍ കാത്തുകിടക്കുന്ന അഭയാര്‍ത്ഥികളോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് പല രാജ്യങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ഹാന്‍ പമുക് ഇന്ത്യന്‍ പവിലിയനിലെ പുസ്തകപ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതം മാത്രമല്ല നിരത്തുകളില്‍ വസിക്കുന്ന സാധാരണക്കാരുടെ ജീവിതവും വര്‍ണ്ണിക്കപ്പെടാന്‍ തക്കവണ്ണം മൂല്യമേറിയവയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തനിക്ക് മികച്ച വായനാസമൂഹമുണ്ടെന്നുള്ളത് ആഹ്ലാദം നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഡിസി ബുക്ക്‌സുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സഹകരിക്കുന്നുണ്ടെന്നും മലയാളത്തില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ വിസ്മയിപ്പിക്കുന്നുവെന്നും ഓര്‍ഹാന്‍ പമുക് പറഞ്ഞു.

Tags:    

Similar News