ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പഠന ക്ലാസ്സ് സംഘടിപ്പിച്ചു

അൽ അബീർ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ മുസീബത്തും ജീവിത നിലപാടും എന്ന വിഷയത്തിൽ അബ്ദുല്ല കുറ്റിയാടി ക്ലാസ്സെടുത്തു.

Update: 2019-10-28 19:33 GMT

ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ കമ്മിറ്റി പഠന ക്ലാസ് സംഘടിപ്പിച്ചു. അൽ അബീർ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ മുസീബത്തും ജീവിത നിലപാടും എന്ന വിഷയത്തിൽ അബ്ദുല്ല കുറ്റിയാടി ക്ലാസ്സെടുത്തു. മനുഷ്യ ജീവിതത്തിൽ ഉണ്ടാകുന്ന വിവിധ തരത്തിലുള്ള ക്ലേശങ്ങളാണ് മുസീബത്ത്. സത്യാ വിശ്വാസികൾ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ശുഭാപ്തി വിശ്വാസക്കാരനായിരിക്കണം. ആപത്തുകൾ ഉണ്ടാകുമ്പോൾ സമചിത്തതയോടെ അവയെ നേരിടുകയും ക്ഷമ കൈക്കൊള്ളുകയും പ്രാർത്ഥനകൾ നിർവ്വഹിക്കുകയും ചെയ്യുമ്പോഴാണ് പടച്ച തമ്പുരാന്റെ സഹായം ഉണ്ടാകുക. ക്ഷമിക്കുകയും ക്ഷമ കൽപ്പിക്കുകയും ഒന്നിച്ച് നിൽക്കുകയും ചെയ്യാത്തവർ നഷ്ടത്തിലായിരിക്കും. പ്രയാസങ്ങൾ പൊന്തിവരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ തടയാനുള്ള കരുത്ത് കാണിക്കലാണ് ക്ഷമ എന്നും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. പരിപാടിയിൽ അഹ്‌മദ്‌ യൂസുഫ് ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി ഷംനാദ് കൊല്ലം സ്വാഗതവും മൻസൂർ ആലംകോട് നന്ദിയും പറഞ്ഞു. റെനീഷ് ചാലാട്, ഫൈസൽ ഫറോക്ക് നേതൃത്വം നൽകി.


Tags:    

Similar News