വാണിമേല്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വീട്ടമ്മ മരിച്ചു
കൈവേലി മുണ്ടിയോട്ടുമ്മല് കോമന്റെ മൂലയില്‍ കേളപ്പന്റെ ഭാര്യ പാറു(70) ആണ് മരിച്ചത്. കന്നുകുളത്തെ സഹോദരിയുടെ വീട്ടിലേക്ക് പോവുന്നയിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
നാദാപുരം: കനത്ത മഴയെ തുടര്‍ന്ന് ശക്തമായി കുത്തിയൊഴുകുന്ന വാണിമേല്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൈവേലി മുണ്ടിയോട്ടുമ്മല് കോമന്റെ മൂലയില്‍ കേളപ്പന്റെ ഭാര്യ പാറു(70) ആണ് മരിച്ചത്. കന്നുകുളത്തെ സഹോദരിയുടെ വീട്ടിലേക്ക് പോവുന്നയിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
ഉച്ചയോടെയാണ് വാണിമേല്‍ പാക്കോയില്‍ മൃതദേഹം കണ്ടെത്തിയത്. വാണിമേലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വളയം എസ്ഐയുടെ നേതൃതവത്തില്‍ ഇന്‍ക്വസ്റ്റ് തുടങ്ങി. പോസ്റ്റ് മോര്‍ട്ടത്തിനായി കുറ്റിയാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് ഉടന്‍ മാറ്റും.
ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് പാറു അമ്മ വാണിമ്മേലിലെ അനുജത്തിയുടെ വീട്ടിലേക്ക് പോയത്.മക്കള്‍: ചന്ദ്രന്, ശശി, സുരേഷ്. മരുമക്കള്‍: സുമതി, ലീല, സുമിത.