സുല്‍ത്താന്‍ ബത്തേരിയില്‍ വീട്ടിനുള്ളില്‍ സ്ഫോടനം; രണ്ടുപേര്‍ മരിച്ചു
നായ്ക്കട്ടി സ്വദേശി അമല, ബെന്നി എന്നിവരാണ് മരിച്ചത്
കല്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീട്ടിനുള്ളില്‍ സ്ഫോടനം. രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി സ്വദേശി അമല, ബെന്നി എന്നിവരാണ് മരിച്ചത്. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയ്ക്കു സമീപത്തെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തോട്ടയോ പടക്കമോ സ്ഫോടക വസ്തുവായി ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.