അഞ്ചല്‍ സി ഐക്ക് സ്ഥലംമാറ്റം

ഉത്ര കൊലപാതകക്കേസില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.

Update: 2020-06-09 17:07 GMT

കൊല്ലം: അഞ്ചല്‍ സി ഐ കെ എല്‍ സുധീറിനെ സ്ഥലം മാറ്റി. ഉത്ര കൊലപാതകക്കേസില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം. അന്വേഷണസംഘത്തിനെതിരെ വലിയതോതില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്ര വധക്കേസില്‍ പൊലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ അഞ്ചല്‍ സി.ഐയുടെ വീഴ്ച്ചകള്‍ പരാമര്‍ശിച്ചിരുന്നു. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സി.ഐ സി എല്‍ സുധീര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സി ഐ മൃതദേഹം സഹിതം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയതും പരാതിക്കിടയാക്കിയിരുന്നു.


Tags:    

Similar News