610 കുടിയേറ്റ തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങി

വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന് വൈകീട്ട് 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്.

Update: 2020-05-28 17:05 GMT

കോട്ടയം: ജില്ലയില്‍നിന്നും 610 കുടിയേറ്റ തൊഴിലാളികള്‍ സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന് വൈകീട്ട് 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്. കോട്ടയം-128, ചങ്ങനാശേരി-68, വൈക്കം-33, മീനച്ചില്‍-182,കാഞ്ഞിരപ്പള്ളി-199 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.

ജില്ലാ പോലിസ് മേധാവി ജി ജയദേവ്, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി അലക്‌സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇതോടെ ജില്ലയില്‍നിന്ന് ഇതുവരെ മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 4557 ആയി. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് നാളെ വൈകീട്ട് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിനില്‍ 464 പേര്‍ മടങ്ങും.

Tags:    

Similar News