കനകമല ഐഎസ് കേസിന്റെ വിചാരണ ആരംഭിച്ചു

Update: 2018-09-26 08:05 GMT


കൊച്ചി: കണ്ണൂര്‍ കനകമല ഐഎസ് കേസിന്റെ വിചാരണാ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഏഴുപേരുടെ വിചാരണയാണ് കോടതിയില്‍ ബുധനാഴ്ച നടക്കുന്നത്.

ഐഎസ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ പിടിയിലായ മന്‍സീദ് മ്ഹ്്മൂദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍കെ സഫ്വാന്‍, ജാസിം എന്‍ കെ, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുക. ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
Tags: