ഡല്‍ഹി ഗതാഗതമന്ത്രിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

Update: 2018-10-10 06:23 GMT

ദില്ലി: ഡല്‍ഹി ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെഹ്്‌ലോട്ടിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഗെഹ്്‌ലോട്ടുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെയും ഗുര്‍ഗ്രാമിലെയും 16 ഇടങ്ങിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃത സ്വത്തു സമ്പാദനം ഉള്‍പ്പെടെ 10 കേസുകളിലണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മന്ത്രിയുമായി ബന്ധമുള്ള രണ്ട് കമ്പനികളിലാണ് പ്രധാനമായും റെയ്ഡ്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ദില്ലി നജാഫ് നഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് കൈലാഷ് ഗെഹ്്‌ലോട്ട്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റതു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുന്നുണ്ട്. സംസ്ഥാനത്തിന് സമ്പൂര്‍ണ സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള കെജ്‌രിവാളിന്റെ നീക്കത്തിനെതിരേ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

Similar News