സംസ്ഥാനത്ത് മഴ ശക്തമാവുന്നു; കാറ്റിന് സാധ്യത

Update: 2018-07-10 07:25 GMT

തിരുവനന്തപുരം: കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ഞായറാഴ്ച്ച മുതല്‍ തുടരുന്ന മഴ ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാവും. ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമാവുന്നതായാണ് മനസിലാവുന്നതെന്നും അടുത്ത ഏതാനും ദിവസം ഇത് തുടരുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ സന്തോഷ് പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴ(24 മണിക്കൂറിനുള്ളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ) ലഭിക്കും. വരും ദിവസങ്ങളിലും ശക്തമായ മഴ തടുരും. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാവും.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ്  ദിശയില്‍ നിന്നു  മണിക്കൂറില്‍ 35   മുതല്‍ 45  കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബി കടലിന്റെ വടക്കു ഭാഗത്തും കടല്‍  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുത്. ഈ  മുന്നറിയിപ്പ് ഇന്ന് 2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.
Tags:    

Similar News