കാണാതായ എച്ച്ഡിഎഫ്‌സി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

Update: 2018-09-10 09:24 GMT


മുംബൈ: കഴിഞ്ഞ ബുധനാഴ്ച കാണാതായ എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാംഗ്വിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സാംഗ്വിയുടെ സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹത്തെ സംബന്ധിച്ച വിവരം ലഭിച്ചത്. സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയതാണെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

ജോലിയുമായി ബന്ധപ്പെട്ട അസൂയ മൂലം സഹപ്രവര്‍ത്തകന്‍ നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് നിഗമനം.

ബുധനാഴ്ച രാത്രി 7.30ന് ലോവര്‍പരേല്‍ കമലാമില്‍സിലെ ഓഫിസില്‍നിന്നു ദക്ഷിണ മുംബൈ മലബാര്‍ ഹില്‍സിലെ റിഡ്‌ഗെ അപാര്‍ട്ട്‌മെന്റിലേക്കു പുറപ്പെട്ട സിദ്ധാര്‍ഥിനെ കാണാതാവുകയായിരുന്നു. സിദ്ധാര്‍ഥിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഭാര്യ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ഥിന്റെ കാര്‍ കണ്ടെത്തിയിരുന്നു. മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

Similar News